Review: രണ്ടിടങ്ങഴി | Randidangazhi





രണ്ടിടങ്ങഴി | Randidangazhi by Thakazhi Sivasankara Pillai
My rating: 5 of 5 stars



View all my reviews






കുട്ടനാടിന്റെ ഫലഭൂയിഷ്ഠമായ ഭൂമി കിളയ്ക്കുന്നതും വിതയ്ക്കുന്നതും കൊയ്യുന്നതും മണ്ണിന്റെ മക്കളായ പുലയരും പറയരുമായ കർഷകർ. അതിന്റെ സിംഹഭാഗവും കൊള്ളുന്നതോ, സ്വയം കർഷകൻ എന്ന് വിളിപ്പേരുള്ള മുതലാളികളും ജന്മികളും.

നമ്മൾ ഇന്ന് സർവ്വവ്യാപിയായ അംഗീകരിക്കുന്ന പൗരാവകാശങ്ങളും വേധനങ്ങളും അന്യമായ ഒരു കാലഘട്ടത്തിലേക്കാണ് തകഴി അദ്ദേഹത്തിന്റെ കൃതിയിലൂടെ നമ്മെ കൊണ്ട് ചെല്ലുന്നത്. തലമുറകൾക്കപ്പുറത്തെ ഊഴിയവും സുപരിചിതമായ നാട്ടു നടപ്പുകൾക്കും അധീനരായി ഒരു പറ്റം മനുഷ്യർ, കരഷകർ ദയനീയമായ ഒരു ജീവിതം നടത്തിക്കൊണ്ടു വന്നു.

പതിനായിരം പറ നെല്ല് കൊയ്ത പാടത്തിന്റെ കർഷകൻ വയറു നിറക്കാൻ ഒരു പിടി നാഴിയരി കിട്ടുവാൻ പാടുപെട്ടു. അവന്റെ നെല്ലെന്നല്ലാം മുതലാളിമാർ കള്ളവിലയ്ക്കു വിറ്റു പൊന്നു. കര്ഷകന് പട്ടിണിയും പ്രാരാബ്ധവും ബാക്കി. ഒരു കണക്കിന് നോക്കിയാൽ ഇന്നും കർഷകന്റെ അവസ്ഥ വ്യത്യസ്‌തമല്ല. ചൂഷിതരും ചൂഷകരും മാറി, ചൂഷണം മാത്രം നിലകൊണ്ടു.

ഗദ്യം


ഇന്ന് കേരളത്തിൽ വിരളമായി കൊണ്ടിരിക്കുന്ന, അല്ലെങ്കിൽ നാടൻ പാട്ടുകൾക്ക് പുറത്തു അന്യം നിന്ന് കൊണ്ടിരിക്കുന്ന ഒരു നാടൻ ഭാഷ തകഴി കഥയിൽ ഉപയോഗിച്ചിരിക്കുന്നു. ഖസാക്കിന്റെ ഇതിഹാസത്തിലെ പോലെ അത്രയല്ലെങ്കിലും മനസിലാക്കാൻ കുറച്ചു പ്രയാസമായ ഒരു ഗ്രാമ്യഭാഷ, പ്രത്യേകിച്ച് മലയാളം ചിരപരിചിതം അല്ലാത്തവർക്ക്.

എങ്കിലും ലളിതമായി അതെ സമയം ശക്‌തമായി അക്കാലത്തെ മനുഷ്യരുടെ ജീവിതം മഷി കൊണ്ട് ഒപ്പിയെടുക്കാൻ അദ്ദേഹത്തിന് സാധിച്ചു ഒപ്പിയെടുക്കാൻ അദ്ദേഹത്തിന് സാധിച്ചു. കേരളചരിത്രത്തിലെ പ്രാധാന്യം അർഹിക്കുന്ന പല സംഭവ ഘടനകളെ മനസിലാക്കുവാൻ ഈ പുസ്തകം വായിക്കുന്നത് അനിവാര്യമാണ്

Comments

Popular posts from this blog

Review: Asterix and Obelix All at Sea

Review: ഓട്ടോറിക്ഷക്കാരൻ്റെ ഭാര്യ | Autorikshawkkarante Bharya