Posts

Showing posts from August, 2021

Review: രണ്ടിടങ്ങഴി | Randidangazhi

Image
രണ്ടിടങ്ങഴി | Randidangazhi by Thakazhi Sivasankara Pillai My rating: 5 of 5 stars View all my reviews കുട്ടനാടിന്റെ ഫലഭൂയിഷ്ഠമായ ഭൂമി കിളയ്ക്കുന്നതും വിതയ്ക്കുന്നതും കൊയ്യുന്നതും മണ്ണിന്റെ മക്കളായ പുലയരും പറയരുമായ കർഷകർ. അതിന്റെ സിംഹഭാഗവും കൊള്ളുന്നതോ, സ്വയം കർഷകൻ എന്ന് വിളിപ്പേരുള്ള മുതലാളികളും ജന്മികളും. നമ്മൾ ഇന്ന് സർവ്വവ്യാപിയായ അംഗീകരിക്കുന്ന പൗരാവകാശങ്ങളും വേധനങ്ങളും അന്യമായ ഒരു കാലഘട്ടത്തിലേക്കാണ് തകഴി അദ്ദേഹത്തിന്റെ കൃതിയിലൂടെ നമ്മെ കൊണ്ട് ചെല്ലുന്നത്. തലമുറകൾക്കപ്പുറത്തെ ഊഴിയവും സുപരിചിതമായ നാട്ടു നടപ്പുകൾക്കും അധീനരായി ഒരു പറ്റം മനുഷ്യർ, കരഷകർ ദയനീയമായ ഒരു ജീവിതം നടത്തിക്കൊണ്ടു വന്നു. പതിനായിരം പറ നെല്ല് കൊയ്ത പാടത്തിന്റെ കർഷകൻ വയറു നിറക്കാൻ ഒരു പിടി നാഴിയരി കിട്ടുവാൻ പാടുപെട്ടു. അവന്റെ നെല്ലെന്നല്ലാം മുതലാളിമാർ കള്ളവിലയ്ക്കു വിറ്റു പൊന്നു. കര്ഷകന് പട്ടിണിയും പ്രാരാബ്ധവും ബാക്കി. ഒരു കണക്കിന് നോക്കിയാൽ ഇന്നും കർഷകന്റെ അവസ്ഥ വ്യത്യസ്‌തമല്ല. ചൂഷിതരും ചൂഷകരും മാറി, ചൂഷണം മാത്രം നിലകൊണ്ടു. ഗദ്യം ഇന്ന് കേരളത്തിൽ വിരളമായി കൊണ്ടിരിക്കുന്ന, അ