മാര്‍ത്താണ്ഡവര്‍മ്മ | Marthandavarma by C.V. Raman Pillai My rating: 3 of 5 stars മാർത്താണ്ഡവർമ്മ എന്ന ഈ പുസ്തകം, അതു മലയാള ചരിത്രസാഹിത്യത്തിലെ ഒരു അഗ്രഗാമിയായ കൃതിയാണ്. സുപ്രധാനമായ ഒരു കൃതി ആയിരുന്നാലും, ഇത് വായിക്കാൻ ഞാൻ നന്നെ പാടുപെട്ടു. ഒരു നൂറ്റാണ്ട് മുമ്പ് എഴുതിയും പ്രസിദ്ധീകരിച്ച ഈ കഥയിൽ, ഉപയോഗിച്ചിരിക്കുന്ന മലയാള ഭാഷ, ഇന്നത്തെതിൽ നിന്നും അത്യധികം വ്യത്യസ്തമാണ്. പലപ്പോഴും, പല ഭാഗങ്ങളിലും, വാക്കുകളുടെ അർത്ഥവും ശൈലിയും പഠിച്ചു മനസ്സിലാക്കേണ്ടി വന്നു, കഥാപാത്രങ്ങൾ പറയുന്നത് എന്തെന്ന് മനസിലാക്കാൻ. അതു പോലെ തന്നെ, ആ സമയത്ത് അനുഷ്ടിച്ചിരുന്ന സമ്പ്രദായങ്ങളുടെയും വ്യവഹാരങ്ങളുടെയും പരാമർശങ്ങൾ, ഇന്നത്തെ കാലത്ത് ഉള്ളവർക്ക് അന്യമായവയാണ്. ഇതും, പിന്നെ പല പൗരാണിക സംസാരിക കൃതികളുടെ പരാമർശവും കഥയെ കുറച്ചധികം ദുർഘടമാക്കി. പിന്നെ, നോവലിന്റെ ഇതിവൃത്തം, അതു തിരുവിതാംകൂർ മഹാരാജാവായിരുന്ന മാർത്താണ്ഡവർമ്മ അദ്ദേഹത്തിന്റെ, കിരീടധാരണത്തിന് ഇതിവൃത്തമായ സംഭവങ്ങളുടെ ഒരു കല്പനികമായ പുനരാഘ്യാനമാണ്. ആ സമയത്തെ ജീവിതരീതികളും, നാട്ടാചാരങ്ങളും, സംഭവങ്ങളും, രാഷ്ട്രീയവുമെല്ലാം കഥയ...
Comments
Post a Comment